
ബാലരാമപുരം: ലൂർദ്പുരം സെന്റ് ഹെലൻസ് ഗേൾസ് ഹയർ സെക്കന്റഡറി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ അനുപമ ഹോസ്പിറ്റൽ ചെയർമാൻ ഡോ. എസ്. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷത്തുകൾ, ലഹരി ഉപയോഗം തടയുന്നതിൽ കുട്ടികൾ വഹിക്കേണ്ട പങ്ക് എന്നിവയെക്കുറിച്ച് സെമിനാറിൽ ബോധവത്കരണം നടന്നു. ലഹരിയുടെ ഉപയോഗം വരും തലമുറയെയും രാജ്യ പുരോഗതിയേയും നശിപ്പിക്കുമെന്ന് ഡോ. എസ്. മോഹനചന്ദ്രൻ പറഞ്ഞു. പ്രിൻസിപ്പാൽ സിസ്റ്റർ ബേബി സിറയക്,കാഞ്ഞിരംകുളം ഗിരി,അദ്ധ്യാപകരായ ചിത്ര,രേശ്മ,മായ,അനുജ,പ്രിയ,നീതു തുടങ്ങിയവർ സംസാരിച്ചു.