ബാലരാമപുരം: ജലജീവൻ മിഷന്റെ നിർവഹണ സഹായ ഏജൻസിയായ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജലം ജീവനാണ്, അമൂല്യമാണ് എന്ന സന്ദേശമുയർത്തി പാവനാടകം സംഘടിപ്പിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. കുടിവെള്ളം,ശുചിത്വം എന്നിവയെക്കുറിച്ച് പൊതു ജനങ്ങളിലും കുട്ടികളിലും അവബോധം സൃഷ്ടിക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനുമാണ് പാവകളി നടത്തിയത്. പാവനാടകകലാകാരൻമാരായ ശബരീഷ്, വിഷ്ണു എന്നിവരാണ് നാടകം അവതരിപ്പിച്ചത്. കോഓർഡിനേറ്റർമർ അനിൽകുമാർ, രജനി എന്നിവർ നേതൃത്വം നൽകി. വിന്ദേഷ്, വിഷ്ണു കാരക്കുന്ന്, ശ്രീബിൻ, യദു രാജ്, മണി രാജ് എന്നിവരുടെ നേതൃത്വത്തിൽ തെരുവുനാടകവും അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ, എം.ആർ സൗമ്യ, എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.