
ബാലരാമപുരം : ഭൂമിക കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്യാമപ്രസാദ് കോട്ടുകാൽ എഴുതിയ കടൽ ഗർജ്ജനങ്ങൾ കവിതാസമാഹാരം നെയ്യാറ്റിൻകര സുഗതസ്മൃതി തണലിടത്തിൽ വച്ച് പ്രകാശനം ചെയ്തു.ശാന്തകുമാരി കീഴാറൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കവിയും അദ്ധ്യാപകനുമായ കോട്ടുകാൽ എം.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ കവി കരിക്കകം ശ്രീകുമാറിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. ശ്രീകുമാർ സംയോഗി പുസ്തകം അവതരിപ്പിച്ചു.ഗിരീഷ് കളത്തറ, മണികണ്ഠൻ മണലൂർ,അശോക് ദേവദാരു, വെള്ളായണി അശോക് കുമാർ,അജയൻ അരുവിപ്പുറം,കുളത്തൂർ സുനിൽ,തണൽവേദി ഉണ്ണികൃഷ്ണൻ,തലയൽ മനോഹരൻ നായർ,സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, ഡോക്ടർ ചന്ദ്രു കാർത്തിക, രതീഷ് ചന്ദ്രൻ മാരായമുട്ടം, അരുമാനൂർ രതി കുമാർ,പ്രജിൻപ്രഭ, എ.കെ. അരുവിപ്പുറം, രാജേന്ദ്രൻ നെല്ലിമൂട്, പ്രദീപ് തൃപ്പരപ്പ്, ആമച്ചൽ ഹമീദ്, മധു വണ്ടന്നൂർ, ജഗദീഷ്,ജ്യോതികുമാർ കഴിവൂർ, നീതു.യു.വി, അജി അരംഗമുകൾ, ആർദ്ര അരുവിപ്പുറം തുടങ്ങിയവരും പങ്കെടുത്തു. ശ്യാമപ്രസാദ് കോട്ടുകാൽ മറുമൊഴി പ്രസംഗം നടത്തി.തുടർന്ന് കവിയരങ്ങും നടന്നു.