general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ മദ്യപിച്ചെത്തി സ്ത്രീകളോട് മോശമായി പെരുമാറിയ ജനപ്രതിനിധിയേയും ഉദ്യോഗസ്ഥനേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ് ഉദ്ഘാടനം ചെയ്തു. രെജു ഐത്തിയൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ പുന്നക്കാട് ബിജു,​സുനിത,​മണ്ഡലം ട്രഷറർ എ.ശ്രീകണ്ഠൻ,​ജില്ലാ കമ്മിറ്റി അംഗങ്ങളായ ആറാലുംമൂട് ഷാജി,​കോട്ടുകാൽക്കോണം സുനിൽ,​നോർത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് അനിൽരാജ്,​കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പാറക്കുഴി അജി,​ഗിൽബർട്ട്,​സന്തോഷ് ചിറത്തല,​പുള്ളിയിൽ പ്രസാദ് എന്നിവർ പ്രസംഗിച്ചു.