
ബാലരാമപുരം: കേരള പൊലീസിന്റെ ലഹരിക്കെതിരെ 'യോദ്ധാവ് 'പദ്ധതിയുടെ ഭാഗമായി ബാലരാമപുരം പൊലീസും ഫ്രാബ്സും ചേർന്ന് വിവിധ സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബാലരാമപുരം ഹൈസ് സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് സി.ഐ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് ചിറത്തല അദ്ധ്യക്ഷത വഹിച്ചു. മുന്നൂറോളം വിദ്യാർത്ഥികൾക്ക് എസ്.ഐ ജോയി ക്ലാസ് എടുത്തു ഫ്രാബ്സ് സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, പ്രസിഡന്റ് പൂങ്കോട് സുനിൽ, ഹെഡ്മാസ്റ്റർ സുനിൽകുമാർ.പി.ആർ.ഒ സജിൻലാൽ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും പങ്കെടുത്തു. കട്ടച്ചൽക്കുഴി എസ്.എൻ.യു.പി.എസിൽ എസ്.ജോയി ഉദ്ഘാടനം ചെയ്തു. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, അദ്ധ്യാപിക ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിലും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ തോമസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ ജോയി, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, വടക്കേവിള അർജ്ജുനൻ, സ്കൂൾ ലീഡർ അഖിൽ പ്രദീപ് എന്നിവർ സംസാരിച്ചു.