വർക്കല: വണികവൈശ്യസംഘം ദേവസ്വം സമിതിയുടെ ആഭിമുഖ്യത്തിൽ പാളയംകുന്ന് വണ്ടിപ്പുര മുത്തുമാരി അമ്മൻ ക്ഷേത്രത്തിൽ സംഗീതാർച്ചനയും നവരാത്രി ആഘോഷവും.നാലിന് രാവിലെ വിശേഷാൽ പൂജ,8 മുതൽ സമൂഹ സർവൈശ്വര്യ പൂജ,11 മുതൽ ശ്രീഅമ്മൻ സംഗീതാർച്ചന,3 മുതൽ പ്രഭാഷണം എന്നിവ നടക്കും.അഞ്ചിന് അഡ്വ.വി.ജോയി എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.വണികവൈശ്യസംഘം പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും.വർക്കല കഹാർ,എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ,എസ്.തങ്കപ്പൻ ചെട്ടിയാർ,ശ്രീരംഗൻ,വർക്കല വിജയൻ,എം.രാമചന്ദ്രൻ ചെട്ടിയാർ,കൗൺസിലർമാരായ അഡ്വ.ആർ.അനിൽകുമാർ,ശ്രീലത, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ,അംഗം ഗീതാനളൻ തുടങ്ങിയവർ സംസാരിക്കും.ക്ഷേത്രസ്ഥാപക സ്വാമിനി കൃഷ്ണമ്മയെ ആദരിക്കും.ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും.ഡോ.നൈനാറുടെ പ്രഭാഷണവും ഉണ്ടായിരിക്കും.