വെഞ്ഞാറമൂട്: ദേശീയ സന്നദ്ധരക്തദാന ദിനത്തിന്റെ ഭാഗമായി രക്തദാനം ഹൃദയദാനം എന്ന പേരിൽ വെഞ്ഞാറമൂട് ഗവ.യു.പി.എസിൽ തേജസ്, തെർമോ ബ്ലഡ് ആന്റ് സെൽ ടെക്നോളജീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എൽ.പി, യു.പി വിഭാഗം കുട്ടികൾക്കുള്ള ജില്ലാതല പെയിന്റിംഗ് മത്സരം ഇൻഫോസിസ് ഡയറക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു.
എസ്.എം.സി ചെയർമാൻ എസ്. ഷിഹാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് എസ്.എൽ. ശ്രീലാൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇൻഫോസിസ് സ്കൂൾ ലൈബ്രറിക്ക് വേണ്ടി സംഭാവന ചെയ്‌ത 25,000 രൂപയുടെ പുസ്തകങ്ങൾ അപർണ മോഹൻ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് , പഞ്ചായത്തംഗം എഫ്.സജീന, കോ ഓർഡിനേറ്റർ എസ്.സൗമ്യ, എസ്.ആർ.ജി.കൺവീനർ എൽ.ജെ.അഖിൽ എന്നിവർ സംസാരിച്ചു. എസ്.എം.സി,പി.ടി.എ, എം.പി.ടി.എ അംഗങ്ങളും പങ്കെടുത്തു.