ard

കാട്ടാക്കട:ഭക്തി നിർഭരമായചടങ്ങുകളോടെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.കാട്ടാൽ ഭദ്രകാളി ക്ഷേത്രത്തിലെ വിദ്യാരംഭചടങ്ങുകൾക്ക് മഹാദേവൻ പോറ്റി കാർമ്മികത്വം വഹിച്ചു.കാട്ടാക്കട തൂങ്ങാംപാറ ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി എൻ.മഹാദേവൻ പോറ്റി, റിട്ട. അദ്ധ്യാപകരായ എൻ,പുരുഷോത്തമൻ നായർ,ഡി.അംബിക എന്നിവർനേതൃത്വം നൽകി.ആര്യനാട് കണിയാകുഴി ചാമുണ്ഡേശ്വരി ദേവിക്ഷേത്രത്തിൽ ഡോ.സുനിൽ കേശവദത്ത് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിച്ചു.വെള്ളനാട് ഭഗവതിക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി ഗിരീഷ് ഗോവിന്ദൻ വിദ്യാരംഭത്തിന് കാർമ്മികത്വം വഹിച്ചു.കാട്ടാക്കട മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ദിനത്തിൽ വിദ്യാരംഭ ചടങ്ങിന് ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി നേതൃത്വം നൽകി.ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിൽ യാഗ ബ്രഹ്മൻ ആന്ദ്നായർ,ഡോ.സുനിൽ കേശവദത്ത്,ഡോ.ബീലമനോജ് എന്നിവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.എസ്.എൻ.ഡി.പി.യോഗം ആര്യനാട് കോട്ടയ്ക്കകം ശാഖയിലെ ഗുരുദേവ സരസ്വതിക്ഷേത്രത്തിലെ വിദ്യാരംഭത്തിന് ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോ സർജൻ ഡോ.ഈശ്വർ നേതൃത്വം നൽകി.

എസ്.എൻ.ഡി.പി യോഗം ആര്യനാട് ശാഖയിലെ വിദ്യാസരസ്വതിക്ഷേത്രത്തിൽ ഡോ.എം.ബാലചന്ദ്രൻ വിദ്യാരംഭത്തിന് കാർമ്മികത്വം വഹിച്ചു.ഉഴമലയ്ക്കൽ ലക്ഷ്മിമംഗലം ദേവിക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി സിബീഷ് നേതൃത്വം നൽകി.കാട്ടാക്കട തൂങ്ങാംപാറ ദുർഗാദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് ജ്യോതിഷ പണ്ഡിത ഡോ.എൻ.സ്വയം പ്രഭ നേതൃത്വം നൽകി.