
തിരുവനന്തപുരം: മതേതരത്വത്തിന്റെ കുലപതിയും മതസൗഹാർദ്ദത്തിന്റെ പ്രവാചകനും ആയിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് മന്ത്രി പി.രാജീവ് . കേരള സഹൃദയവേദി സംഘടിപ്പിച്ച സി.എച്ച് .മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിനോയ് വിശ്വം എം.പി അനുസ്മരണ പ്രഭാഷണം നടത്തി.സഹൃദയവേദി പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ്, ഇ.എം.നജീബ്, എം.എ.സിറാജുദ്ദീൻ, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലിം, രഘുചന്ദ്രൻ നായർ, വീണ എസ്.നായർ എന്നിവർ പങ്കെടുത്തു. ജെ.ഇ.ഇയിലൂടെ കോഴിക്കോട് എൻ.ഐ.ടിയിൽ പ്രവേശനം ലഭിച്ച വേദി കുടുംബാംഗം ഷിഫാന എസ്.ഷഫീക്കിന് പുരസ്കാരവും കാഷ് അവാർഡും മന്ത്രി നൽകി.