കല്ലമ്പലം: കടുവയിൽ ചാങ്ങാട്ട് ശ്രീ ഭഗവതി മഹാ ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും - വിജയദശമി വിദ്യാരംഭ ചടങ്ങുകളും 3,4,5 തീയതികളിൽ വിവിധ കലാപരിപാടികളോടെ നടക്കും. 3ന് വൈകിട്ട് 5.30ന് ക്ഷേത്ര കലാപീഠത്തിലെ കുട്ടികളുടെ പഞ്ചവാദ്യം, 6.30ന് സരസ്വതി പൂജ. 4ന് രാവിലെ 7.30ന് ക്ഷേത്ര കലാപീഠത്തിലെ കുട്ടികളുടെ സംഗീതാർച്ചന, വൈകിട്ട് സംഗീതാദ്ധ്യാപിക ലക്ഷ്മിയുടെ നേതൃത്വത്തിൽ സംഗീത കച്ചേരി, തുടർന്ന് നവരാത്രി പൂജ. 5ന് രാവിലെ സംഗീതാർച്ചനയോടുകൂടി വിദ്യാരംഭചടങ്ങുകൾ ആരംഭിക്കും. സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം പൂജയെടുപ്പും തുടർന്ന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കലും, വൈകിട്ട് 6ന് സംഗീത സദസോടുകൂടി ചടങ്ങുകൾ അവസാനിക്കും. കുട്ടികൾക്ക് ക്ഷേത്ര സന്നിധിയിൽ പൂജവയ്പ്പിനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.