വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെയും (എൻ.എ.ബി.എൽ) സോയിൽ സയൻസ് ആൻഡ് ആഗ്രികൾച്ചർ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ബോധവത്കരണ - പരിശീലന പരിപാടി നടന്നു. കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഡോ. അനിത്.എൻ(അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് (ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രം) അദ്ധ്യക്ഷത വഹിച്ചു. എൻ.എ.ബി.എൽ ഡയറക്ടർ - ഓപ്പറേഷൻസ് അനുജ ആനന്ദിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ മണ്ണ് പരിശോധനയുടെ ആവശ്യകത, സോയിൽ ഹെൽത്ത് കാർഡിന്റെ പ്രധാന്യം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണം നടന്നു.കാർഷിക വികസന - കർഷക ക്ഷേമ വകുപ്പ്, മണ്ണ് പര്യവേഷണ – മണ്ണ് സംരക്ഷണ വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥർ, ഐ.സി.എ.ആർ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ പങ്കെടുത്തു. ഡോ.റാണി. ബി സ്വാഗതവും, ഡോ.ബി.അപർണ നന്ദിയും പറഞ്ഞു.