ആറ്റിങ്ങൽ: ആറ്റിങ്ങൽ ലഹരി മുക്ത കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ആലംകോട് ഹാരിസൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി മുക്ത ബോധന കാമ്പെയിൻ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ,എസ്. കുമാരി ഉദ്ഘാടനം ചെയ്‌തു. കൂട്ടായ്‌മ പ്രസിഡന്റ് എസ്. നഹാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാരിസ്,​ വാർഡ് കൗൺസിലർമാരായ നജാം,​ ലൈല ബീവി, ​രമാദേവി,​ ആലംകോട് മുസ്ലീം ജമാഅത്ത് പ്രസിഡന്റ് നിജാസ്,​ അറേബ്യൻ നാസർ,​ വഹാബ് എന്നിവർ സംസാരിച്ചു. എക്‌സൈസ് സി.ഐ ഷിബു, ആറ്റിങ്ങൽ സി.ഐ പ്രതാപ ചന്ദ്രൻ എന്നിവർ ക്ലാസെടുത്തു.