വർക്കല: മാലിന്യ സംസ്കരണത്തിൽ യുവജനതയെ പങ്കാളിയാക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന "സ്വഛതാ ലീഗ്" വർക്കല നഗരസഭയിൽ സംഘടിപ്പിച്ചു.വർക്കല ബ്ലാസ്റ്റേഴ്സ് എന്ന പേരിൽ സ്കൂൾ,കോളജ് എന്നിവിടങ്ങളിലെ എൻ.സി.സി,എൻ.എസ്.എസ് വൊളന്റിയർമാർ,ഹരിത കർമ സേനാംഗങ്ങൾ,കുടുംബ്രശീ പ്രവർത്തകർ,ശുചീകരണ സേവന തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് റാലി നടത്തിയത്.തുടർന്ന് തീരദേശ ശുചീകരണവും നടത്തി.നഗരസഭ അദ്ധ്യക്ഷൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.അജയകുമാർ,സജിനി മൻസാർ,കൗൺസിലർമാരായ ആർ.അനിൽകുമാർ,എൻ.ശ്രേയസ്,സിന്ധു വിജയൻ,എസ്.ഉണ്ണികൃഷ്ണൻ,റൂബിന ഷെരീഫ്, എസ്.പ്രദീപ്,എ.സലിം,എ.ആർ.അനീഷ്,ജയചന്ദ്രൻ നായർ,നഗരസഭ സെക്രട്ടറി ഡി.വി.സനൽകുമാർ,ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകർ എന്നിവർ പങ്കെടുത്തു.