
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.സി.സി,എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.കേരളത്തിൽ വിദ്യാർത്ഥികളുടെയും,യുവജനങ്ങളുടെയും ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ സംസ്ഥാന സർക്കാരും,ഉന്നത വിദ്യാഭ്യാസ വകുപ്പും,എൻ.സി.സി എൻ.എസ്.എസ് വിഭാഗങ്ങളും നടത്തുന്ന വിവിധ പ്രചരണ പരിപാടികളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത റാലി ഫ്ലാഗ് ഒഫ് ചെയ്തു.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,പി.ടി.എ വൈസ് പ്രസിഡന്റ് ജി.ശിവകുമാർ,ഡോ.സജേഷ് ശശിധരൻ,ശ്യാംരാജ് എന്നിവർ സംസാരിച്ചു.എൻ.സി.സി.ഓഫീസർ ഡോ.ആർ.റിങ്കു ബാബു,പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,വീനസ്.സി.എൽ എന്നിവർ നേതൃത്വം നൽകി.റാലിയെത്തുടർന്ന് വിമുക്തിവാൾ പെയിന്റിംഗും നടന്നു.