
മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ പാടശേഖരത്തിൽ കൊയ്ത്തുത്സവവും കൊയ്ത്ത് യന്ത്രത്തിന്റെയും ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എ.ഷൈലജ ബീഗം നിർവഹിച്ചു.ജില്ലാ പഞ്ചായത്തിന്റെയും,കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ രണ്ടാം വാർഡിൽ രൂപീകരിച്ച വനിതാ കർഷക കൂട്ടായ്മയുടെയും സംരംഭക വിഹിതത്തിൽ നിന്നാണ് 35 ലക്ഷം രൂപ വിലയുള്ള കൊയ്ത്തു യന്ത്രം വാങ്ങിയത്.കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോമണി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ആർ.ശ്രീകണ്ഠൻ നായർ,കിഴുവിലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജി.ഗോപകുമാർ,സുലഭ,വിനിത,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം എ.എസ്.ശ്രീകണ്ഠൻ,അസിസ്റ്റന്റ് കൃഷി ഡയറക്ടർ നൗഷാദ്,കിഴുവിലം പാടശേഖരസമിതി സെക്രട്ടറി സുൽഫിക്കർ,വനിതാ കർഷക കൂട്ടായ്മയ സെക്രട്ടറി ധരുണ ഉദയൻ,കൃഷി ഓഫീസർ ഹാറൂൺ എന്നിവർ സംസാരിച്ചു.