jose

നെയ്യാറ്റിൻകര: ലോക ഹൃദയ ദിനത്തിൽ മുട്ടയ്ക്കാട് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിംസ് മെഡിസിറ്റി ഹൃദ്രോഗ വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച ഹൃദയാരോഗ്യ ബോധവത്കരണ സദസ് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്‌ളിൻ ഉദ്ഘാടനം ചെയ്തു.വാർഡ് വികസന സമിതി ചെയർമാൻ ബി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.മുള്ളറവിള വാർഡ് കൗൺസിലർ ഷീബ സജു,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത,നഴ്‌സ്‌ അമിത,നിംസ് ഹോസ്പിറ്റൽ അദ്ധ്യാപകരായ സോണിയ,സുകന്യ തുടങ്ങിയവർ പങ്കെടുത്തു.