വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും ജന ജാഗ്രത സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണം ഇന്ന് കുന്നത്തുകാൽ ഗവ.യു.പി സ്കൂളിൽ വച്ച് രാവിലെ 11 മണിക്ക് നടക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.അസി:എക്സൈസ് കമ്മിഷണർ ടി.അനിൽ കുമാർ മുഖ്യ അതിഥിയാകും.ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിനോദ്,ബ്ളോക്ക് പഞ്ചായത്ത് അംഗം ഒ.വസന്ത കുമാരി,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരിമിനി ഫ്ളോറ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷീബാറാണി,തുടങ്ങിയവർ സംസാരിക്കും. അഡ്വ.എസ്.എസ് റോജി വിഷയ അവതരണം നടത്തും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ വിനോജ് നന്ദിയും രേഖപ്പെടുത്തും.