വർക്കല: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഒഫ് നഴ്സിംഗ്, സ്‌കൂൾ ഒഫ് നഴ്സിംഗ് എന്നിവ സംയുക്തമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോളേജ് ഒഫ് നേഴ്സിംഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്‌തു.

എല്ലാ വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ ബോധവത്കരണ സ്‌കിറ്റുകളും പ്ലക്കാർഡുകളും ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഗ്രേസമ്മ ജോസഫ്, വൈസ് പ്രിൻസിപ്പൽ കവിതാ. വി.ജി, സ്‌കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.