ulghadanam-cheyunnu

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നബിദിനാചരണ പരിപാടികളുടെ ഭാഗമായി കെ.ടി.സി.ടി ആരോഗ്യ മേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. മുന്നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

കെ.ടി.സി.ടി വൈസ് പ്രസിഡന്റ് എ.താഹ അദ്ധ്യക്ഷനായി.ജനറൽ മെഡിസിൻ,ദന്തരോഗം,എല്ലുരോഗം,ശിശുരോഗം,ഡയബറ്റിക് തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധന നടന്നു.ഡോ.പി.ജെ നഹാസ്,എം.എസ് ഷെഫീർ,ഡോ.സാബു മുഹമ്മദ്‌ നൈന,ഡോ.തോമസ്‌ മാനുവൽ,എ.ഫസിലുദ്ദീൻ,എ.നിസാറുദ്ദീൻ,മുനീർ മൗലവി,എസ്.സജീർഖാൻ,രാഖി രാജേഷ്,എസ്.ഷജീം,ജെ.ജസീല,ശൈലനന്ദിനി,പി.എസ് നിമി തുടങ്ങിയവർ പങ്കെടുത്തു.