ralley

ആര്യനാട്: ആര്യനാട് ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ആര്യനാട് ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ആര്യനാട് എസ്.എച്ച്.ഒ പ്രതീപ് കുമാർ ഉദ്ഘാടനം ചെയ്തു.ജനമൈത്രി കൺവീനർ എം.എസ്.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സബ് ഇൻസ്പെക്ടർ ഷീന,വർണ്ണനാ സുരേന്ദ്രൻ,വെള്ളനാട് സുകുമാരൻ നായർ,ബീറ്റ് ഓഫീസർമ്മാരായ അച്ചു ശങ്കർ,അഖിൽ വേലായുധൻ,മഹേഷ്,അബുസാലി,നിസ്സാറുദീൻ എന്നിവർ സംസാരിച്ചു.