p

 വൃദ്ധ ദമ്പതികളെ ചുറ്റികയാൽ
തലയ്ക്കടിച്ച് തീവച്ച് കൊലപ്പെടുത്തി
 ബി.ജെ.പി നേതാവിന്റെ മൃതദേഹം
സുഹൃത്തിന്റെ വാടക വീട്ടിൽ കുഴിച്ചിട്ട നിലയിൽ

തിരുവനന്തപുരം: കേരള മന:സാക്ഷിയെ ഞെട്ടിച്ച് കോട്ടയം ചങ്ങനാശേരിയിലും തിരുവനന്തപുരം കിളിമാനൂരിലും നടന്ന അരുംകൊലകളിൽ നഷ്ടമായത് മൂന്ന് ജീവനുകൾ. കിളിമാനൂരിൽ വിമുക്തഭടൻ വീട്ടിൽ അതിക്രമിച്ചുകയറി വൃദ്ധദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. ചങ്ങനാശേരിയിൽ അഞ്ചുദിവസം മുമ്പ് കാണാതായ ആലപ്പുഴയിലെ ബി.ജെ.പി പ്രാദേശിക നേതാവിന്റെ മൃതദേഹമാണ് ഇന്നലെ ചങ്ങനാശേരിയിലെ സുഹൃത്തിന്റെ വാടക വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. പതിനൊന്നരയോടെയാണ് കിളിമാനൂരിലെ അരുംകൊല.

വൃദ്ധദമ്പതികളുടെ കൊല:

രണ്ടരപ്പതിറ്റാണ്ടിന്റെ പകയെത്തുടർന്ന്

കിളിമാനൂർ മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ ഹോളോബ്രിക്സ് കമ്പനിയുടമ പ്രഭാകരക്കുറുപ്പ് (67) ഭാര്യ വിമലാദേവി (60) എന്നിവരെയാണ് വിമുക്തഭടൻ വീട്ടിൽ അതിക്രമിച്ചുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ പൊള്ളലേറ്റ പ്രതി പനപ്പാംകുന്ന് അജിത് മന്ദിരത്തിൽ ശശിധരൻ നായർക്കും (75) ഗുരുതരമായി പൊള്ളലേറ്റു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ദമ്പതികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെവച്ച് പ്രഭാകരകുറുപ്പ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ വിമലാദേവി വൈകിട്ടോടെയാണ് മരിച്ചത്. രണ്ട് മക്കളുടെ മരണവുമായി ബന്ധപ്പെട്ട് പ്രഭാകരകുറുപ്പിനെതിരെ രണ്ടരപ്പതിറ്റാണ്ടോളം കൊണ്ടുനടന്ന പകയ്ക്കൊടുവിലാണ് പ്രതി കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാവിലെ പതിന്നൊന്നരയോടെ പ്രഭാകരക്കുറുപ്പിന്റെ വീട്ടിൽ ഉ​ഗ്രശബ്‌ദത്തോടെ തീ പടരുന്നതുകണ്ട് സമീപവാസികൾ ഓടിയെത്തുമ്പോൾ വീട്ടുമുറ്റത്ത് ശശിധരൻനായർ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ കിടക്കുകയായിരുന്നു. സിറ്റൗട്ടിൽ തലപൊട്ടി രക്തത്തിൽ കുളിച്ച് പൊള്ളലേറ്റ നിലയിലായിരുന്നു ദമ്പതികൾ.

ഇതിനിടെ പ്രതി വീടിനുള്ളിൽ കടന്ന് പ്രഭാകരക്കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കൈയ്യിലുണ്ടായിരുന്ന ചുറ്റികയും, പെട്രോൾകൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രവും മതിലിനരികിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാർ തടഞ്ഞുവച്ച് പള്ളിക്കൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വീടിന്റെ സ്വീകരണമുറിയിൽ വച്ചായിരുന്നു ആക്രമണം. പൊള്ളലേറ്റ ദമ്പതികൾ സിറ്റൗട്ടിലേക്ക് ഓടിയിറങ്ങുകയായിരുന്നു. വീട്ടിലെ ഗൃഹോപകരണങ്ങൾ അടക്കം കത്തി നശിച്ചു. പ്രഭാകരക്കുറുപ്പും ശശിധരനും പനപ്പാംകുന്നിൽ അയൽവാസികളായിരുന്നു.

പട്ടാളത്തിൽ നിന്ന് വിരമിച്ച ശശിധരനെ ബഹ്റൈനിലായിരുന്ന പ്രഭാകരക്കുറുപ്പ് അവിടെ ജോലിതരപ്പെടുത്തി കൊണ്ടുപോയി. 1996ൽ ശശിധരന്റെ മകൻ അജിത്തിനും അവിടേക്ക് വിസ തരപ്പെടുത്തി നൽകി. എന്നാൽ കുറച്ചുദിവസങ്ങൾക്കുശേഷം അജിത് താമസസ്ഥലത്ത് ആത്മഹത്യ ചെയ്‌തു. ഇതിൽ മനംനൊന്ത് അജിത്തിന്റെ സഹോദരി തുഷാരയും ജീവനൊടുക്കി. മൂന്നുമക്കളിൽ രണ്ടുപേരും നഷ്ടമായതിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് ആരോപിച്ച ശശിധരന് ഇതോടെ അടങ്ങാത്ത പകയായി. മകന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന കോടതി വിധി പ്രഭാകരക്കുറുപ്പിന് അനുകൂലമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് സൂചനയുണ്ട്.

ദമ്പതികളുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്രുമോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അനിത പി.കുറുപ്പ് (എസ്.വി.യു.പി.എസ്,പുരവൂർ),ചിഞ്ചു.പി.കുറുപ്പ് (കാർഷിക ഗ്രാമവികസന ബാങ്ക്,കിളിമാനൂർ) എന്നിവരാണ് മക്കൾ. മരുമക്കൾ:ബിജുകുമാർ (കരവാരം പഞ്ചായത്ത്), ശ്രീജിത്ത് (ഗൾഫ്). പ്രഭാകരക്കുറുപ്പ് മലയ്‌ക്കൽ പൊയ്‌കമുക്കിൽ കാർത്തിക ഹോളോബ്രിക്‌സ് ഫാക്ടറിക്കൊപ്പം റാംകോ സിമന്റിന്റെ ഏജൻസിയും നടത്തുകയാണ്.

ബി.​ജെ.​പി​ ​നേ​താ​വി​ന്റെ​ ​കൊ​ല:
സു​ഹൃ​ത്ത് ​ക​സ്റ്റ​ഡി​യിൽ

ച​ങ്ങ​നാ​ശേ​രി​:​ ​ബി.​ജെ.​പി​ ​ആ​ല​പ്പു​ഴ​ ​ആ​ര്യാ​ട് ​ഈ​സ്റ്റ് ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​യം​ഗം​ ​അ​വ​ല്ലു​ക്കു​ന്ന് ​കി​ഴ​ക്കേ​വേ​ളി​യി​ൽ​ ​ബി​ന്ദു​മോ​നെ​യാ​ണ് ​(45​)​ ​കൊ​ല​പ്പെ​ടു​ത്തി​ ​സു​ഹൃ​ത്തി​ന്റെ​ ​കോ​ട്ട​യം​ ​ച​ങ്ങ​നാ​ശേ​രി​ ​പൂ​വം​ ​എ.​സി.​കോ​ള​നി​യി​ലെ​ ​വാ​ട​ക​വീ​ടി​നോ​ട് ​ചേ​ർ​ന്ന​ ​ഷെ​ഡി​ൽ​ ​കു​ഴി​ച്ചി​ട്ട​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​അ​തി​നു​മു​ക​ളി​ൽ​ ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്ത​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​മൃ​ത​ദേ​ഹ​ത്തി​ന് ​അ​ഞ്ചു​ ​ദി​വ​സ​ത്തോ​ളം​ ​പ​ഴ​ക്ക​മു​ണ്ട്.​ ​സു​ഹൃ​ത്ത് ​ആ​ല​പ്പു​ഴ​ ​പാ​തി​ര​പ്പ​ള്ളി​ ​സ്വ​ദേ​ശി​ ​മു​ത്തു​കു​മാ​റി​നെ​ ​(51​)​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി​ ​സൂ​ച​ന​യു​ണ്ട്.

ഷെ​ഡി​ൽ​ ​ഒ​രു​ ​മ​നു​ഷ്യ​ന്റെ​ ​വ​ലി​പ്പ​ത്തി​ൽ​ ​പു​തു​താ​യി​ ​കോ​ൺ​ക്രീ​റ്റ് ​ഇ​ട്ടി​രു​ന്ന​തും​ ​അ​ത​ല്പം​ ​ഉ​യ​ർ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്ന​തും​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ് ​പൊ​ലീ​സി​ന് ​സം​ശ​യ​മു​ണ്ടാ​ക്കി​യ​ത്.​ ​മൂ​ന്ന​ടി​യോ​ളം​ ​ആ​ഴ​ത്തി​ൽ​ ​കു​ഴി​ച്ച് ​മൃ​ത​ദേ​ഹം​ ​ച​രി​ച്ചി​ട്ട​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​നി​ന്ന് ​ബി​ന്ദു​മോ​നെ,​ ​മു​ത്തു​കു​മാ​ർ​ ​ച​ങ്ങ​നാ​ശേ​രി​യി​ലെ​ ​വാ​ട​ക​ ​വീ​ട്ടി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി​യ​താ​ണോ,​ ​മ​റ്റെ​വി​ടെ​യെ​ങ്കി​ലും​ ​വ​ച്ച് ​കൊ​ല​ ​ന​ട​ത്തി​ ​മൃ​ത​ദേ​ഹം​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​കു​ഴി​ച്ചു​മൂ​ടി​യ​താ​ണോ​ ​എ​ന്ന​തി​നെ​ക്കു​റി​ച്ച് ​വ്യ​ക്ത​ത​ ​വ​ന്നി​ട്ടി​ല്ല.

ച​മ്പ​ക്കു​ള​ത്ത് ​ബ​ന്ധു​വി​ന്റെ​ ​മ​ര​ണ​വി​വ​രം​ ​അ​റി​ഞ്ഞു​പോ​യ​ ​ബി​ന്ദു​മോ​നെ​ 26​ ​മു​ത​ൽ​ ​കാ​ണാ​താ​യി​രു​ന്നു.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​പ​രാ​തി​യി​ൽ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പു​തു​പ്പ​ള്ളി​ ​വാ​ക​ത്താ​നം​ ​ഇ​ര​വി​ന​ല്ലൂ​രി​ലെ​ ​തോ​ട്ടി​ൽ​ ​നി​ന്ന് ​ബി​ന്ദു​മോ​ന്റെ​ ​ബൈ​ക്ക് ​ക​ണ്ടെ​ത്തി.​ ​അ​വ​സാ​ന​മാ​യി​ ​വി​ളി​ച്ച​ത് ​സു​ഹൃ​ത്താ​യ​ ​മു​ത്തു​കു​മാ​റി​നെ​യാ​ണെ​ന്നും​ ​വ്യ​ക്ത​മാ​യി.

ഇ​യാ​ളോ​ട് ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​കാ​ൻ​ ​പൊ​ലീ​സ് ​നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും​ ​ഫോ​ൺ​ ​സ്വി​ച്ച് ​ഓ​ഫ് ​ചെ​യ്ത് ​മു​ങ്ങി.​ ​ബി​ന്ദു​മോ​നെ​ ​'​ഞാ​ൻ​ ​ത​ട്ടി​'​യെ​ന്ന​ ​രീ​തി​യി​ൽ​ ​ഇ​യാ​ൾ​ ​മ​ദ്യ​ല​ഹ​രി​യി​ൽ​ ​ചി​ല​രോ​ട് ​പ​റ​ഞ്ഞി​രു​ന്ന​താ​യും​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​കി​ട്ടി​യി​രു​ന്നു.

വീ​ടു​ക​ളു​ടെ​ ​ടൈ​ൽ,​ ​സ്റ്റീ​ൽ​ ​വ​ർ​ക്കു​ക​ൾ​ ​ചെ​യ്യു​ന്ന​ ​ബി​ന്ദു​മോ​ന് ​നി​ർ​മ്മാ​ണ​ ​തൊ​ഴി​ലാ​ളി​യാ​യ​ ​മു​ത്തു​കു​മാ​റു​മാ​യി​ ​ഏ​റെ​നാ​ള​ത്തെ​ ​അ​ടു​പ്പ​മു​ണ്ട്.​ ​ആ​ല​പ്പു​ഴ​യി​ലെ​ ​വീ​ടു​വി​റ്റ​ശേ​ഷം​ ​മു​ത്തു​കു​മാ​ർ​ ​പൂ​വ​ത്തി​ന് ​സ​മീ​പ​ത്തെ​ ​ഭാ​ര്യാ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​നാ​ലു​മാ​സം​ ​മു​ൻ​പ് ​ഭാ​ര്യ​ ​വി​ദേ​ശ​ത്ത് ​പോ​യ​തോ​ടെ​ ​മൂ​ന്ന് ​മ​ക്ക​ളു​മൊ​ത്ത് ​എ.​സി​ ​കോ​ള​നി​യി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​വാ​ട​ക​യ്ക്ക് ​എ​ത്തി.​ ​നാ​ലു​ ​ദി​വ​സം​ ​മു​ൻ​പ് ​മ​ക്ക​ളെ​ ​സ​ഹോ​ദ​രി​യു​ടെ​ ​നാ​ലു​കോ​ടി​യി​ലെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടാ​ക്കി​യി​രു​ന്നു.​ ​ബി​ന്ദു​മോ​ൻ​ ​അ​വി​വാ​ഹി​ത​നാ​ണ്.​ ​പി​താ​വ് ​പു​രു​ഷ​ൻ,​ ​അ​മ്മ​ ​ക​മ​ല.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ഷ​ൺ​മു​ഖ​ൻ,​ ​സ​ജി.