minnamkode

മലയിൻകീഴ്: പേയാട് - വിളപ്പിൽശാല റോഡിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകൾ ഇടിച്ച് തകർത്ത് തലകീഴായി മറിഞ്ഞു. ആളാപായമില്ല. മിണ്ണംകോട് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ 4 ഓടെയാണ് അപകടമുണ്ടായത്. കടകൾക്ക് പുറമേ കോൺഗ്രസ് പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചു. വിളപ്പിൽശാല ചെറുകോട് ഭാഗത്തെ സ്വകാര്യ പന്നി ഫാമിലേക്ക് അമിത വേഗത്തിൽ ആഹാര അവശിഷ്ടങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. സംഭവസമയത്ത് പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവർ അജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.