p

തിരുവനന്തപുരം: അടിപിടിക്കേസിൽ വാറണ്ട് ഉണ്ടായിരുന്ന പ്രതിയെ പൊലീസ് സ്‌​റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കി കോടതി കേസെടുത്തു. ജുഡിഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് എ. അനീസയാണ് ഫോർട്ട് സ്‌​റ്റേഷനിലെ മുൻ സി.ഐയെയും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെയും പ്രതിയാക്കി കേസെടുത്തത്. മണക്കാട് കരിമഠം കോളനി സ്വദേശി കുഞ്ഞുമോൻ എന്ന നിയാസാണ് പരാതിക്കാരൻ. ഇപ്പോൾ കൊല്ലം ക്രൈംബ്രാഞ്ചിൽ സി.ഐയായ ഷെറി, നേമം സ്‌​റ്റേഷനിലെ ശ്രീകുമാർ, തുമ്പ സ്‌​റ്റേഷനിലെ സുരേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരേ കഠിനമായി ദേഹോപദ്റവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. 2019 ഒക്ടോബർ ആറിനായിരുന്നു സംഭവം. വഞ്ചിയൂർ കോടതിയ്ക്ക് പുറത്ത് വച്ച് പിടിച്ചു കൊണ്ടു പോയ നിയാസിനെ ക്രൂരമായി മർദ്ദിച്ച ശേഷം കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധനയക്ക് കൊണ്ട് പോയപ്പോൾ നിയാസ് ഡോക്ടറോടും കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റിനോടും പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചകാര്യം പറഞ്ഞിരുന്നു. നിയാസിൽ നിന്ന് നേരിട്ട് മൊഴിയെടുത്ത കോടതി ആശുപത്രി രേഖകൾ പരിശോധിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയായിരുന്നു. നിയാസിനു വേണ്ടി ജെ.എസ്. നന്ദു പ്രകാശ് ഹാജരായി.

ദ​മ്പ​തി​ക​ളി​ൽ​ ​നി​ന്ന് 75​ ​ല​ക്ഷം
രൂ​പ​യു​ടെ​ ​സ്വ​ർ​ണം​ ​പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി​:​ ​കൊ​ച്ചി​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വ​ട​ക​ര​ ​അ​യ്യ​‌​ഞ്ചേ​രി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ദ​മ്പ​തി​മാ​രി​ൽ​ ​നി​ന്ന് 75​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണം​ ​ക​സ്റ്റം​സ് ​എ​യ​ർ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​യൂ​ണി​റ്റ് ​പി​ടി​കൂ​ടി.​ ​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സ് ​വി​മാ​ന​ത്തി​ൽ​ ​ബ​ഹ്‌​റൈ​നി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​മൊ​ത്തം​ 1.547​ ​കി​ലോ​ ​സ്വ​ർ​ണം​ ​പി​ടി​കൂ​ടി​യ​ത്.​ ​ഭ​ർ​ത്താ​വി​ന്റെ​ ​പ​ക്ക​ൽ​ 1.115​ ​കി​ലോ​ ​സ്വ​ർ​ണ​മാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​സ്വ​ർ​ണ​മി​ശ്രി​തം​ ​കാ​പ്‌​സ്യൂ​ൾ​ ​രൂ​പ​ത്തി​ലാ​ക്കി​ ​മ​ല​ദ്വാ​ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഭാ​ര്യ​യു​ടെ​ ​പ​ക്ക​ൽ​ 432​ ​ഗ്രാം​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​വ​സ്ത്ര​ത്തി​നു​ള്ളി​ൽ​ ​ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.