
തിരുവനന്തപുരം: കേരള സർവകലാശാലയിൽ രണ്ട് പുതിയ അൺ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് അഫിലിയേഷൻ നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കുറ്റിച്ചൽ ലൂർദ്ദ് മാതാ കോളേജിൽ ബി.എ ഇംഗ്ലീഷ്, ബി.കോം കോഴ്സുകളും ചാത്തന്നൂർ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ ഇംഗ്ലീഷ്, ബി.കോം,ബി.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളാണ് അനുവദിച്ചത്.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം വഴി ഒക്ടോബർ 19, 31 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എൽ.ഐ.എസ്സി (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ ബി.ടെക് റെഗുലർ ഒക്ടോബർ 2022 - യു.സി.ഇ.കെ (2020 സ്കീം 2020 അഡ്മിഷൻ ) പരീക്ഷ 12 മുതൽ ആരംഭിക്കും.
ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം കൊമേഴ്സ് & ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സിന്റെ പ്രായോഗിക പരീക്ഷകൾ 12,13,14 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
രാജധാനി പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി പോളിടെക്നിക്ക് കോളേജിലെ സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റഗുലർ (3 വർഷം) +2 സയൻസ്, ഐ.ടി.ഐ കഴിഞ്ഞവർക്കും (2 വർഷം) പോളിടെക്നിക്ക് പ്രവേശനത്തിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാത്തവർക്കും സർക്കാർ റാങ്ക് ലിസ്റ്റിലില്ലാത്തവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ (തിങ്കൾ), 6, 7ദിവസങ്ങളിൽ കോളേജിൽ എത്തണം. ഫോൺ:7025577773, 9020796829.