തിരുവനന്തപുരം: പേട്ട കല്ലുംമൂട് ശ്രീ പഞ്ചമി ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനു ബന്ധിച്ചുള്ള ഒമ്പത് ദിവസത്തെ കുമാരിപൂജ 26ന് ആരംഭിച്ചു. ഇന്ന് രാവിലെ 7.30ന് ലക്ഷാർച്ചന ആരംഭിക്കും. തിങ്കളാഴ്ച രാവിലെ ചാമുണ്ഡേശ്വരിക്ക് നവകാഭിഷേകം, വൈകിട്ട് 7ന് പുസ്തകങ്ങൾ പൂജവയ്ക്കും.

ചൊവ്വാഴ്ച രാവിലെ 8ന് മാതൃപൂജ, ബുധനാഴ്ച രാവിലെ 8ന് വിദ്യാരംഭം. കാസർകോട് കേന്ദ്ര സർവകലാശാലാ ഡീനും കേന്ദ്രസാഹിത്യ അക്കാഡമി അംഗവുമായ ഡോ. എൻ. അജിത്കുമാറാണ് ആചാര്യൻ. നവരാത്രി നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 7ന് പുന്നപുരം ചിത്തിരതിരുനാൾ നാട്യാലയ കേന്ദ്രത്തിന്റെ ശാസ്ത്രീയ നൃത്തങ്ങൾ, തിങ്കളാഴ്ച വൈകിട്ട് 7ന് ശ്രീപദ്മനാഭ നാമസങ്കീർത്തന സമിതിയുടെ ഭജന, ചൊവ്വാഴ്ച വൈകിട്ട് 7ന് കരോക്കെ ഗാനമേള എന്നിവയും ഉണ്ടായിരിക്കും.