palode

തിരുവനന്തപുരം: കിടപ്പുരോഗികളെ സഹായിക്കാൻ നടപ്പിലാക്കുന്ന സ്‌നേഹസ്‌പർശം പദ്ധതി മാതൃകാപരമെന്ന്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നടപ്പിലാക്കുന്ന സ്‌നേഹസ്‌പർശം പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ജഗതി മൈത്രി നഗറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട്‌ രവി അദ്ധ്യക്ഷത വഹിച്ചു.

മുൻമന്ത്രി വി.എസ്‌. ശിവകുമാർ, വി. പ്രതാപചന്ദ്രൻ, മണക്കാട്‌ സുരേഷ്‌, പി.കെ. വേണുഗോപാൽ, ചെമ്പഴന്തി അനിൽ, ശാസ്‌തമംഗലം മോഹനൻ, എം. ശ്രീകണ്‌ഠൻ നായർ, ആർ. ഹരികുമാർ, ജോൺസൺ ജോസഫ്‌, കൈമനം പ്രഭാകരൻ, മലയിൻകീഴ്‌ വേണുഗോപാൽ, വിനോദ്‌സെൻ, അഭിലാഷ്‌ ആർ. നായർ, തമ്പാനൂർ സതീഷ്‌, സി. ജയചന്ദ്രൻ, കൊഞ്ചിറവിള വിനോദ്‌, വലിയശാല പരമേശ്വരൻ നായർ, ഡോ. ആരിഫ, ഗണേഷ് വഴുതയ്‌ക്കാട്, രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു