
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സെപ്തംബറിലെ ശമ്പളം നാളെ മുതൽ വിതരണം ചെയ്തേക്കും.ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സർക്കാർ അനുവദിച്ച 50 കോടി രൂപ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ ഉച്ചയ്ക്കു ശേഷം കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ ലഭിക്കും.അങ്ങനയെങ്കിൽ വൈകുന്നേരത്തോടെ ശമ്പളം ജീവനക്കാർക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.30 കോടി രൂപ ശമ്പള വിതരണത്തിനായി കെ.എസ്.ആർ.ടി.സി നീക്കി വച്ചിട്ടുണ്ട്. 82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകുന്നതിന് വേണ്ടത്.