തിരുവനന്തപുരം: റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം മെട്രോ, റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ട്രാവൻകൂർ, റോട്ടറി ക്ലബ്‌ ഒഫ് ട്രിവാൻഡ്രം എംപയർ എന്നീ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം ശംഖുംമുഖം ബീച്ചിൽ ഇന്ന് വൈകിട്ട് 4ന് മയക്കുമരുന്നിനെതിരെയുള്ള മെഗാകാമ്പെയിൻ നടത്തുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ ഐ.പി.എസ് കാമ്പെയിൻ ഉദ്ഘാടനം ചെയ്യും.റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ മേജർ ഡോണർ സുരേഷ് മാത്യു, ലെഫ്റ്റനന്റ് ഗവർണർ സി.ഷാജി, റോട്ടറി പ്രസിഡന്റുമാരായ ഡോ.വിദ്യാ പണിക്കർ, പീറ്റർ കാർമൽ, ശിവപ്രസാദ് തുടങ്ങിയ പ്രമുഖർ കാമ്പെയിനിൽ പങ്കെടുക്കും.ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ പ്രചാരണം, ഒപ്പുശേഖരണം, വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, തെരുവ് നാടകം തുടങ്ങിയവ നടക്കും.