si

ആര്യനാട്:ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറ ഖനനനീക്കത്തിനെതിരെ സമരം ചെയ്യുന്ന സംരക്ഷണ സമിതിയ്ക്ക് പിന്തുണയുമായി സത്യസായി ഓർഫനേജ് ട്രസ്റ്റ്, സായിഗ്രാമം ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ മങ്ങാട്ടുപാറ സന്ദർശിച്ചു.മനോഹരമായ പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഏതറ്റം വരെയും നിയമ നടപടികളുമായി മുന്നോട്ടു പോകണമെന്നും ജലജീവൻ പദ്ധതി മങ്ങാട്ടുപാറയിൽ തന്നെ സ്ഥാപിക്കുന്നതിനും ഖനന മാഫിയയിൽ നിന്ന് നാടിനെ രക്ഷിക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സായിഗ്രാമിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു അദ്ദേഹം ഉറപ്പു നൽകി.