തിരുവനന്തപുരം: ശ്രീ ജ്ഞാനാംബിക റിസർച്ച് ഫൗണ്ടേഷൻ ഫോർ വേദിക് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ ഭജനപ്പുര കൊട്ടാരത്തിൽ ചണ്ഡികാ മഹായജ്ഞ ചടങ്ങുകൾ ഇന്ന് മുതൽ ആരംഭിക്കും. എട്ടിനാണ് മഹായജ്ഞം. ഇന്ന് മുതൽ ദേവീ മഹാത്മ്യ പാരായണം, അർച്ചനകൾ എന്നിവയും തുടർന്ന് ശതചണ്ഡികാ മഹായജ്ഞവും നടക്കുമെന്ന് യജ്ഞാചാര്യ എസ്. ഗിരീഷ് കുമാർ അറിയിച്ചു. രാവിലെ 9ന് ശൃംഗേരി മണ്ഡപത്തിൽ സദ്ഗുരു വദേവകീനന്ദന പാജപൂജയും ശ്രീചക്ര പൂജയും നടത്തും.
ഇന്ന് വൈകിട്ട് 4ന് ശതചണ്ഡികായജ്ഞം തിരുവിതാംകൂർ രാജകുടുംബത്തിലെ ആദിത്യവർമ്മ ഉദ്ഘാടനം ചെയ്യും. നല്ലീ കുപ്പുസ്വാമി ചെട്ടി, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ സംബന്ധിക്കും. വൈകീട്ട് 4.30 മുതൽ ശതചണ്ഡികായജ്ഞം ആരംഭിക്കും. തുടർന്ന് ഗണപതി പൂജ, 7ന് ദേവീമാഹാത്മ്യ പാരായണവും തുടർന്ന് ദീപാരാധനയും നടക്കും.