mani

വെമ്പായം: മാണിക്കൽ പഞ്ചായത്ത് വയോ സേവന പുരസ്‌കാരം ഏറ്റുവാങ്ങി. വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക് സംസ്ഥാന ഗവ. നൽകുന്ന വയോസേവന പുരസ്‌കാരത്തിനാണ് മാണിക്കൽ പഞ്ചായത്ത്‌ അർഹരായത്.

ആരോഗ്യ പ്രവർത്തനം, ബോധവത്കരണം, രോഗ പരിശോധന, അങ്കണവാടി മുഖേന ഭക്ഷണം, നിയമ പരിരക്ഷ, കുടുംബങ്ങൾക്ക് വയോനിയമാവബോധം, വാതിൽപ്പടി സേവനങ്ങൾ, ജാഗ്രതാ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ പഞ്ചായത്തിൽ ഏകോപിപ്പിച്ചിരുന്നു.

തൃശ്ശൂർ വി.കെ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന യോഗത്തിൽ മന്ത്രി ഡോ:ആർ. ബിന്ദുവിൽ നിന്നും പുരസ്കാരം മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ, സെക്രട്ടറി ജി.എൻ. ഹരികുമാർ എന്നിവർ ഏറ്റുവാങ്ങി.