
കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇ.എം.എസ് സ്മാരക ഹാളിൽ ഹരിതകർമ്മസേനാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ എട്ടുപഞ്ചായത്തുകളിലെ സേനാംഗങ്ങളാണ് സംഗമത്തിൽ ഒത്തുകൂടിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാഉണ്ണിക്കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് ചടങ്ങിൽ യൂണിഫോറം വിതരണം ചെയ്തു. ഹരിത കർമ്മസേനാ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിവരുന്ന പള്ളിക്കൽ, നഗരൂർ, പുളിമാത്ത് പഞ്ചായത്തുകളിലെ സേനാംഗങ്ങളെ ആദരിച്ചു.സാമൂഹിക പ്രവർത്തകൻ ശ്രീകാന്ത് സേനാംഗങ്ങൾക്ക് ക്ലാസെടുത്തു. ബ്ലോക്ക് സെക്രട്ടറി കെ.പി. ശ്രീജാറാണി,ടി.എസ്. നിസാം, പി. പ്രവീൺ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.