vnd

വെള്ളനാട്: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എക്സറെ യൂണിറ്റ് സ്ഥാപിച്ചത്. എന്നാൽ നാളിതുവരെ ഈ യൂണിറ്റ് രോഗികൾക്കായി തുറന്നുകൊടുത്തിട്ടില്ല. ഇതുകാരണം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് എക്സറെ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഗ്രാമീണമേഖലയിലെ ആളുകൾക്ക് രോഗ നിർണ്ണയം നടത്താൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച എക്സ്റേ യൂണിറ്റ് 2020 ഒക്ടോബർ 19ന് അന്നത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും

ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പിന്നീട് അധികാരത്തിലേറിയ പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട നടപടികളൊന്നും സ്വീകരിച്ചതുമില്ല.