gandhi

മുടപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം, ജി.എസ്.ടി.യു മുൻസംസ്ഥാന പ്രസിഡന്റ് ജെ. ശശി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്. സിദ്ദീഖ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷൈലജ സത്യദേവൻ, മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി നന്ദകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം, സത്യദേവൻ, ഉമ മഹേശ്വരൻ, മോഹൻലാൽ, സുദർശനൻ, കുമാർ, മധു, ജയശ്രീ, വഹാബ് തുടങ്ങി പങ്കെടുത്തു.