raktha-dhana-kyambu

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നബിദിനാചാരണ പരിപാടികളുടെ ഭാഗമായി കെ.ടി.സി.ടിയിലെ ആരോഗ്യമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന സൗജന്യ രക്തദാന ക്യാമ്പ് കൊല്ലം ഗവ.ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. മേരിസാൻഷ്യ ഉദ്ഘാടനം ചെയ്തു.ആശുപത്രി കൺവീനർ എം.എസ്.ഷെഫീർ അദ്ധ്യക്ഷത വഹിച്ചു.150 ഓളം പേർ സൗജന്യമായി രക്തദാനം ചെയ്തു.കെ.ടി.സി.ടി ആരോഗ്യ മേഖലാ സ്ഥാപനങ്ങളും കൊല്ലം ഗവ.ജില്ലാ ആശുപത്രിയും സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഡോ.പി.ജെ.നഹാസ്,ഡോ.സാബു മുഹമ്മദ് നൈന,ഡോ.തോമസ്‌ മാനുവൽ,ഡോ.അസറുദ്ദീൻ,ഇ.ഫസിലുദ്ദീൻ, എ.എം.എ റഹീം,എസ്.നഹാസ്,എ.ഫസിലുദ്ദീൻ,എ.മുനീർ മൗലവി,എസ്.സജീർഖാൻ,എൻ.മുഹമ്മദ് ഷെഫീഖ്,രാഖി രാജേഷ്‌,എസ്.ഷജീം, ഫിറോസ്‌ ഇടത്തറ,ജെ.ജെസീല,ശൈല നന്ദിനി,പി.എസ്.നിമി,ജി.എസ്.ഗോപൻ,ശ്രദ്ധ തുടങ്ങിയവർ പങ്കെടുത്തു.തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ എല്ലാ ആശുപത്രികളിലേയ്ക്കും രക്തം ആവശ്യമുള്ളവർക്ക് സൗജന്യമായി രക്തം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.