ara

നെയ്യാറ്റിൻകര: വിവിധ സാമൂഹിക സാംസ്ക്കാരിക ഗാന്ധി മാർഗ്ഗ സംഘടനകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ഫ്രാനിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ജി.ആർ പബ്ലിക് സ്കൂളിൽ ഗാന്ധിജി താമസിച്ച മുറിയിലെ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അതിയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിത ഉദ്ഘാടനം ചെയ്തു. ഫ്രാൻ വൈസ് പ്രസിഡന്റ് ടി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജി.ആർ. പബ്ലിക് സ്കൂൾ സെക്രട്ടറി അഡ്വ.ഹരികുമാർ,നമുൻ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻ നായർ, ഫ്രാൻ ഭാരവാഹികളായ എം.രവീന്ദ്രൻ, അഡ്വ.തലയൽ പ്രകാശ്, എം.ശ്രീകുമാരൻ നായർ, എസ്. മോഹനകുമാർ, എം.സുധാകരൻ, കെ. രവീന്ദ്രൻ നായർ, തിരുമംഗലം സന്തോഷ് എന്നിവർ പങ്കെടുത്തു.

ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഗാന്ധി സ്മൃതി ഭോജന്റെ ഒന്നാം വാർഷികം നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. മണലൂർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷിബു, അമ്പലം രാജേഷ്, ഇരുമ്പിൽ ശ്രീകുമാർ, ആറാലുമുട് ജിനു, ബി. ജയചന്ദ്രൻ നായർ, ആശുപത്രി ആർ.എം.ഒ. ഡോ. ലാലു, നഗരസഭാ കൗൺസിലർമാരായ ഗ്രാമം പ്രവീൺ, അജിത വൈശാഖ്, അജിത്, കവളാകുളം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ആറാലുംമൂട് മണ്ഡലം കമ്മിറ്റി സംലടിപ്പിച്ച ഗാന്ധിജയന്തി സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സി.സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. മാരായമുട്ടം സുരേഷ്, വിനോദ് സെൻ, എം. മുഹിനുദീൻ, അവനീന്ദ്രകുമാർ, സുമ കുമാരി, പി.സി. പ്രതാപ്, അജി,ഗോപാലകൃഷ്ണൻ നായർ, ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.

ലോഹ്യ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓലത്താന്നി ബ്രാഞ്ച് കനാൽ ശുചീകരണം നടത്തി. കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബെൻസർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ലേഖ, അഡ്വ.സൂരജ്, ജെ. ലാലപ്പൻ, ഡി.ജെ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം നിയോജക മണ്ഡലം പ്രസിഡന്റ് അമരവിള സുദേവ കുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.വിമൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സേവ്വ്യർ, ജെറോൺ, കിരൺ, തുടങ്ങിയവർ പങ്കെടുത്തു.