oct02a

ആറ്റിങ്ങൽ: ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പബ്ലിക് സ്‌ക്വറിൽ ഗാന്ധി ജയന്തി ആഘോഷപരിപാടികൾ ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.വി.എസ്. അജിത്‌ കുമാർ ഉദ്ഘാടനം ചെയ്തു. പുഷ്പാർപ്പണ ചടങ്ങിൽ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മണനാക്ക് ഷിഹാബുദീൻ, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, കെ. സുരേന്ദ്രൻ നായർ, ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ കെ. കൃഷ്ണമൂർത്തി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കാവൂർ അശോകൻ, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ്‌ വക്കം താഹിർ, ആർ. വിജയകുമാർ, ബി. മനോജ്‌, എസ്. സുദർശനൻ, അനിൽ കുമാർ, ചന്ദ്രശേഖരൻ, ബി. കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.