തിരുവനന്തപുരം: സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. കിഴക്കേകോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ മന്ത്രി ജി.ആർ. അനിലും മന്ത്രി ആന്റണി രാജുവും ഹാരാർപ്പണവും പുഷ്പവൃഷ്ടിയും നടത്തി.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷനൽ ഡയറക്ടർ കെ. അബ്ദുൾ റഷീദ്, ഡെപ്യൂട്ടി ഡയറക്ടർമാരായ സുനിൽ ഹസൻ, കെ.എസ്. ശൈലേന്ദ്രൻ, കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധി പാർക്കിൽ സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം പ്ലോഗ് റണ്ണും നടന്നു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സായി റീജിയണൽ ഡയറക്ടർ ഡോ. ജി. കിഷോർ, യുവജനകാര്യാലയം അഡിഷനൽ ഡയറക്ടർ സീന എ.എൻ, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ തുടങ്ങിയവർ പങ്കെടുത്തു. ശുചിത്വവും ആരോഗ്യവും പരിപാലിക്കുന്നതിനായുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ കൂട്ടയോട്ടം നടന്നു.