
ആറ്റിങ്ങൽ: ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾപരിസരത്തെ ഉപയോഗ ശൂന്യമായ സാധനങ്ങൾ ശേഖരിച്ച് വിദ്യാർത്ഥികൾ മാതൃകയായി. ആറ്റിങ്ങൽ ബോയിസ് എച്ച്.എസ്.എസിലെ എസ്.പി.സി, എൻ.എസ്.എസ് വേളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസര മാലിന്യം നീക്കം ചെയ്തത്. ഒടിഞ്ഞ പ്ലാസ്റ്റിക് കസേരകളും പ്ലാസ്റ്റിക് കുപ്പികളുമായിരുന്നു അധികവും. ഇവ ആക്രിക്ക് വിറ്റ തുക സ്കൂളിന് നൽകി. ഇതോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്ലാസിൽ പ്രിൻസിപ്പൽ അജിത, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഹസിന, ഹെഡ്മാസ്റ്റർ അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് വിജുകുമാർ, വൈസ് പ്രസിഡന്റ് അനിൽ ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.