
വിതുര: കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധപരിപാടിളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന, മധുരവിതരണം, ഗാന്ധിഅനുസ്മരണസമ്മേളനം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയുണ്ടായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ, പി.എസ്.അനിൽകുമാർ, ചെറുവക്കോണം സത്യൻ, സെൽവരാജ്, മുൻപഞ്ചായത്തംഗം നട്ടുവൻകാവ് വിജയൻ,സുകുമാരൻ, സൂസൻരാജ്, പനയ്‌ക്കോട് ശ്യാം, പാമ്പാടി ഉദയൻ,സുശാന്ത് കണിയാരംകോട് എന്നിവർ പങ്കെടുത്തു. തൊളിക്കോട്, വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും ഗാന്ധിജയന്തി ആഘോഷം ഉണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റുമാരായ ചായം സുധാകരൻ, ജി.ഡി. ഷിബുരാജ്, ആനപ്പാറ വിഷ്ണു എന്നിവർ നേതൃത്വം നൽകി.