
ഉദിയൻകുളങ്ങര: കേരള കൗമുദി ബോധപൗർണ്ണമി ക്ലബ്, കുമാരനാശാൻ സംസ്ക്കാരികവേദി, കെ.ആർ.എം.യു, ഗാന്ധി ദർശൻ വേദി, കേരള ലഹരി നിർമ്മാർജനസമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉദിയംകുളം എൽ.എം.എസ്. എൽ.പി.എസിൽ മഹാത്മ ഗാന്ധി അനുസ്മരണവും ഗാന്ധി സ്മൃതി മണ്ഡപ നിർമ്മാണ ആലോചനയോഗവും ചേർന്നു. സി.എസ്.ഐ ചർച്ച് സി ഡബ്യൂ. ജോൺ ജോസ് ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.യു ജില്ലാ പ്രസിഡന്റ് പി. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി അമരവിള സതികുമാരി, കേരള ലഹരി നിർമ്മാർജനസമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി, കുമാരനാശാൻ സംസ്കാരിക വേദി പ്രസിഡന്റ് കൊറ്റാമം മധുസൂദനൻ, രക്ഷാധിക്കാരി ഡോ. വേണുഗോപാലൻ നായർ, ദീർഘദൂര ഓട്ടക്കാരൻ ധനുവച്ചപുരം ബാഹുലേയൻ, റിപ്പോർട്ടർ അനിവേലപ്പൻ തുടങ്ങിയവർ സംസാരിച്ചു.