samithi

തിരുവനന്തപുരം: മദ്യവിതരണത്തിൽ മാത്രമല്ല, മദ്യ ഉത്പാദനത്തിലും സർക്കാർ നേരിട്ട് ഇടപെടുന്നുവെന്നതു അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പാളയം ഇമാം ഡോ. സുഹൈബ് മൗലവി പറഞ്ഞു. കേരള മദ്യ നിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ടി.എം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുരത്നം ജ്ഞാനതപസ്വി, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ഡയറക്ടർ ഫാ. ജോൺ അരീക്കൽ, കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അഡ്വ. ശരത് ചന്ദ്രപ്രസാദ്, കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എട്ടൻ ശുകപുരം, അലവിക്കുട്ടി ബക്കാവി, ജോയ് അയിരൂർ തുടങ്ങിയവർ പങ്കെടുത്തു. അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗം ആദരാഞ്ജലി അർപ്പിച്ചു.