ll

വർക്കല:വർക്കല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്‌മരണ നടത്തി. മൈതാനം മുനിസിപ്പൽ പാർക്കിൽ തയ്യാറാക്കിയ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടത്തി. മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഷിബു,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.രഘുനാഥൻ, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അൻവർ, എസ്‌.പ്രസാദ്,​ കെ.സൂര്യപ്രകാശ്, ജി.രാധാകൃഷ്ണൻ, പി.സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.