ഖെദ്ദ ടീസർ പുറത്ത്

mm

ആശ ശരത് മകൾ ഉത്തര ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് കാന രചനയും സംവിധാനവും നിർവഹിക്കുന്ന ഖെദ്ദ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. അമ്മയ്ക്കൊപ്പം മകളായി തന്നെയാണ് ഉത്തരയുടെ സിനിമ അരങ്ങേറ്റം. സവിത എന്ന കഥാപാത്രമായി ആശ ശരത്തും ചിഞ്ചു എന്ന കഥാപാത്രമായി ഉത്തരയും എത്തുന്നു. സുധീർ കരമന, സുദേവ് നായർ, അനുമോൾ, ജോളി ചിറയത്ത്, ബാബു കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ ആണ് നിർമ്മാണം. ഛായാഗ്രഹണം പ്രതാപ് പി. നായർ. ചിത്രസംയോജനം മനോജ് കണ്ണോത്ത്.പി​.ആർ.ഒ മഞ്ചു ഗോപി​നാഥ്.