1

വിഴിഞ്ഞം: തുറമുഖ നിർമ്മാണ കവാടത്തിൽ ലത്തീൻ അതിരൂപത നേതൃത്വത്തിൽ നടക്കുന്ന സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തുറമുഖം പ്രാദേശിക കൂട്ടായ്‌മ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ട്രിവാൻഡ്രം ചെമ്പർ ഒഫ് കോമേഴ്‌സ് ഗവേണിംഗ് കൗൺസിൽ അംഗം സനൽ കുമാർ ഉദ്ഘാടനം ചെയ്‌തു.

ജനകീയ കൂട്ടായ്‌മ കൺവീനർ വെങ്ങാനൂർ ഗോപകുമാർ,​ റാവുത്തർ ഫൗണ്ടേഷൻ പ്രസിഡന്റ്‌ നൂറനാട് ഷാജഹാൻ, മുക്കോല സന്തോഷ്‌, സതികുമാർ, ഓമന, ഡാനിയൽ, വാഞ്ചു, വിക്രന്ത്, കരിച്ചാൽ ജയകുമാർ, മുല്ലൂർ ശ്രീകുമാർ, അജിത്, ലേഖ, മോഹനചന്ദ്രൻ നായർ, ചൊവര സുനിൽ,ജഗദീശ്വരി എന്നിവർ സംസാരിച്ചു.

സംഘർഷാവസ്ഥ; ഉച്ചഭാഷിണികൾ

പൊലീസ് നിറുത്തിവയ്‌പ്പിച്ചു

ലത്തീൻ അതിരൂപതയുടെ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്‌മ ഉപവാസ സമരം ആരംഭിച്ചതോടെ ഉച്ചഭാഷിണിയിലൂടെ പരസ്‌പരം പോർവിളി നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥയായതോടെ പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തിന്റെയും ഉച്ചഭാഷിണി നിറുത്തിവയ്‌പ്പിച്ചു. ലത്തീൻ അതിരൂപതയുടെ സമരപ്പന്തലിന് അഭിമുഖമായി റോഡിന് മറുവശത്താണ് ജനകീയ കൂട്ടായ്‌മയുടെ സമരപ്പന്തൽ.