തിരുവനന്തപുരം: ദേശീയ ബാലതരംഗം വിജയദശമി ദിനത്തിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിൽ മുൻ എം.പി തെന്നല ബാലകൃഷ്‌ണപിള്ള കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. വട്ടിയൂർക്കാവിന് സമീപം നെട്ടയം മുക്കോല യമുന നഗറിലെ തെന്നലയുടെ വസതിയിലാണ് ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്. 5ന് രാവിലെ 9ന് മുമ്പ് ആദ്യക്ഷരം കുറിക്കേണ്ട കുട്ടികളുമായി രക്ഷകർത്താക്കൾ എത്തണമെന്ന് ദേശീയ ബാലതരംഗം ചെയർമാൻ ടി. ശരത്ചന്ദ്രപ്രസാദ് അറിയിച്ചു.