തിരുവനന്തപുരം: ശ്രീ സ്വാതിതിരുനാൾ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ പൂജവയ്പ് മഹോത്സവം കാർത്തിക തിരുനാൾ തിയേറ്ററിൽ ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് ആറിന് പൂജവയ്പും സംഗീതാരാധനയും, മഹാനവമി ദിവസമായ നാളെ വൈകിട്ട് ആറിന് സംഗീതാരാധന. വിജയദശമി ദിവസം രാവിലെ 7.30 മുതൽ വാ‌‌യ്‌പാട്ട്, വയലിൻ, വീണ, മൃദംഗം എന്നിവയിൽ വിദ്യാരംഭം. വിദ്യാരംഭത്തിനും സംഗീതവിശാരദ്, സംഗീതവിഭൂഷൺ എന്നീ കോഴ്സുകളിൽ ചേരുന്നതിനും താല്പര്യമുള്ളവർ മുൻകുട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ : 0471 2471335, 9447470842.