kollankod-temple

പാറശാല: വർഷങ്ങളായി തുടർന്ന് വരുന്ന കൊല്ലങ്കോട് ശ്രീഭദ്രകാളി ദേവീക്ഷേത്ര ട്രസ്റ്റിന്റെ ചാരിറ്റി ഫണ്ട് വിതരണം കിള്ളിയൂർ എം.എൽ.എ രാജേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് അഡ്വ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. രാമനാഥപുരം അഡിഷണൽ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് ഉണ്ണികൃഷ്ണൻ, കൊല്ലങ്കോട് മുനിസിപ്പൽ കമ്മിഷ്ണർ മഹേശ്വരി, കൗൺസിലർ വിജയമോഹനൻ,വൈസ് ചെയർപേഴ്സൺ മേരി,കൊല്ലങ്കോട് ദേവസ്വം സെക്രട്ടറി വി. മോഹൻകുമാർ, ഖജാൻജി കെ.ശ്രീനിവാസൻ തമ്പി എന്നിവർ പങ്കെടുത്തു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള മംഗല്യ സഹായമായി 6 പേർക്കും, ചികിത്സാ ധനസഹായമായി 82 പേർക്കും,വിദ്യാഭ്യാസ സഹായമായി 32 പേർക്കും ഉൾപ്പെടെ ആകെ15 ലക്ഷം രൂപക്കുള്ള ചെക്കുകൾ വിതരണം ചെയ്തു.