പാലോട്: കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട് ജംഗ്ഷനിൽ മഹാത്മാഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പ്പാർച്ചന അനുസ്മരണ സമ്മേളനം എന്നിവ നടത്തി. സ്വാതന്ത്ര്യസമര സേനാനി കെ.കേശവന്റെ സഹധർമ്മിണിക്ക് ആദരവ് നൽകി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്. വി.രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്‌തു.

ബി.എസ്. രമേശൻ, പി. രാജീവൻ, പദ്മാലയം മിനിലാൽ, അഡ്വ.ജി. അനിൽകുമാർ, പി. സനിൽ കുമർ,അനസ്ഖാൻ,പേയ്ക്കാമൂല മോഹനൻ, ഫസിലുദീൻ. എം, റിജിത്ത് ചന്ദ്രൻ, സി.പി. വിനോദ്, ഡി.എസ്. വിജയൻ, ചോന നൻവിള, പി.മോഹനൻ സുനിൽകുമാർ,വിനയൻ.പി, സജിതാനാഷിദ്,പ്രമോദ് സാമുവൽ, ബൈജു.പി. അജയൻ തോട്ടിൻ കര,രതീഷ്.എസ്, നീതിൻ.പി, അനിൽകുമാർ.കെ, ആദർശ്.എം, മനോജ്.എ തുടങ്ങിയവർ നേതൃത്വം നൽകി.ഐ.എൻ.റ്റി.യു.സി നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

പാലോട് ആശുപത്രി ജംഗ്ഷനിൽ നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അരുൺ രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ റിജിത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ അഡ്വ.അനിൽ കുമാർ, ജി. സാജു,പ്രമോദ് സാമുവൽ, ഫസലുദ്ധീൻ, ഉണ്ണികൃഷ്ണൻ, അനിൽകുമാർ ഇടമല, രെജിമോൻ, തുടങ്ങിയവർ പങ്കെടുത്തു.