നെയ്യാറ്റിൻകര: കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( യു.ഐ.ടി ) സെന്ററിൽ ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിലേക്ക് എസ്. സി, എസ്.ടി സംവരണ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഇന്ന് പാളയം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ 10ന് മുമ്പായി റിപ്പോർട്ട് ചെയ്യേണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ 930 രൂപ അഡ്മിഷൻ ഫീസിനത്തിൽ അടയ്ക്കണം. മുമ്പ് ഫീസ് അടച്ചവർ രസീതിന്റെ കോപ്പി കൂടെ കരുതേണ്ടതാണ്.